കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഷാര്‍ജയില്‍ രാത്രികാല ബീച്ച് ക്യാമ്പുകള്‍, കാരവനുകള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പടുത്തിയതായി അധികൃതര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചുകളില്‍ രാത്രികാലങ്ങളില്‍ താമസിക്കുന്നതിന് വിലക്ക് തുടരുമെന്ന് ഷാര്‍ജ പൊലീസ് ട്വീറ്റ് ചെയ്തു.