ഖത്തറില്‍ അയക്കൂറ (കിങ് ഫിഷ്) ഇനത്തില്‍പെട്ട കന്‍ആദ് മത്സ്യം പിടിക്കുന്നതിനുള്ള താല്‍ക്കാലിക വിലക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഒക്ടോബര്‍ 15 വരെ രണ്ടു മാസത്തേക്കാണ് അയക്കൂറ മീന്‍ പിടിക്കുന്നതിന് നിരോധനം. ഇതുസംബന്ധിച്ച ഉത്തരവ് പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. പ്രജനനകാലത്ത് മത്സ്യബന്ധനം നടത്തുന്നത് ഈ മത്സ്യത്തിന്റെ നിലനില്പിന് ഭീഷണിയാകുമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വിലക്ക്.