ആരോഗ്യ സംഘടനകള്‍ നടത്തിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൊറോണ പോലുള്ള രോഗം ഭക്ഷണത്തിലൂടെ പകരില്ലെന്നു കുവൈത്ത് ഫുഡ് സേഫ്റ്റി അതോറിറ്റി സാങ്കേതിക വിഭാഗം മേധാവി ഡോ. റീം അല്‍ ഫലീജ് വ്യക്തമാക്കി. കൊറോണയുമായി ബന്ധപ്പെട്ട് ജി.സി.സി ഉള്‍പ്പെടെ കൂട്ടായ്മകളുമായും മറ്റു സുഹൃദ്രാഷ്ട്രങ്ങളുമായും ചര്‍ച്ച നടത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്.