യു.എ.ഇയിലേക്ക് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വിലക്ക്. വെള്ളിയാഴ്ച വരെ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള എയര്‍ലെന്‍സുകളുടെ അപേക്ഷയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം തള്ളിയത്. വെള്ളിയാഴ്ചക്ക് ശേഷം സര്‍വീസ് നടത്താനുള്ള അപേക്ഷകളില്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.
ചാര്‍ട്ടര്‍ ചെയ്യുന്ന വിദേശ വിമാന കമ്പനികള്‍ക്കും നിയന്ത്രണം ബാധകമാണ്. ഇന്ന് ഹൈദരാബാദിലേക്ക് പോകേണ്ട എമിറേറ്റസിന്റെ ചാര്‍ട്ടേഡ് വിമാനം റദ്ദായി. അബൂദബിയില്‍ നിന്ന് ഇന്ന് കോഴിക്കോടിന് പുറപ്പെടേണ്ട ഇത്തിഹാദ് ചാര്‍ട്ടര്‍ വിമാനവും മുടങ്ങി.