പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ വിവാഹത്തിലേര്‍പ്പെടുന്നത് വഴി നിരവധി പ്രതികൂല ഫലങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഒപ്പം രാജ്യം അംഗീകരിച്ച അന്താരാഷ്ട്ര ബാലിക സംരക്ഷണ നിയമം പാലിക്കുന്നതിനും നിയമം അനിവാര്യമാണെന്ന് കമ്മീഷന് ചൂണ്ടികാട്ടി. എന്നാല്‍ പതിനെട്ട് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതില്‍ നിന്നും തടയുന്നതും മനുഷ്യാവകാശ ലംഘനമാണ്.