യു.എ.ഇയിലെ കോടതികളുടെ വിധികള്‍ പുതിയ വിജ്ഞാപനം അനുസരിച്ച് ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായാണ് പരിഗണിക്കപ്പെടുക. യു.എ.ഇയില്‍ പുറപ്പെടുവിച്ച വിധി നടപ്പാക്കാന്‍ നാട്ടിലെ മുന്‍സിഫ് കോടതിയില്‍ കക്ഷികള്‍ എക്സിക്യൂഷന് പെറ്റീഷന് നല്കിയാല് മതിയാകും. ഇതോടെ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള പ്രവാസികള്‍ നാട്ടിലെത്തിയാലും യു.എ.ഇ കോടതി പുറപ്പെടുവിക്കുന്ന വിധി നാട്ടില്‍ നടപ്പാകും.