കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തപ്പെട്ടത് സൗദിയിലാണ്. ദമ്മാം കിംഗ് ഫഹദ് എയര്‍പോര്‍ട്ട് പരിസരങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 50 ഡിഗ്രി. തൊട്ടടുത്ത പ്രദേശമായ അല്‍ഹസ്സയില്‍ 49.8 ഡിഗ്രിയും അല്‍ഖൈസുമാഇല്‍ 49 ഡിഗ്രിയും, റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 48.8 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. മധ്യ കിഴക്കന്‍ പ്രവിശ്യകളില്‍ വരും ദിവസങ്ങളിലും അത്യുഷ്ണം തുടരും.