ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രാവിലെ മുതല്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാരെ സ്ക്രീന്‍ ടെസ്റ്റിനു വിധേയമാക്കിയത്. വൈകിട്ട് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്ക്രീന്‍ ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തി. ഷാര്‍ജ ഉള്‍പ്പെടെ യു.എ.ഇയിലെ മറ്റു വിമാനത്താവളങ്ങളിലും ചൈനയില്‍ നിന്നുള്ള യാത്രക്കാരെ സ്ക്രീന്‍ ടെസ്റ്റിന് ഉടന്‍ വിധേയമാക്കും എന്നാണ് സൂചന.