രാജ്യത്ത് പരിശോധനയും സ്ക്രീനിങും ശക്തമാക്കി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും ഖത്തര്‍ എയര്‍വേസിന്റെയും സഹകരണത്തോടെ ആരോഗ്യ മന്ത്രാലയം ചൈനയില്‍ നിന്നുള്ള യാത്രക്കാരെ സ്ക്രീനിങിന് വിധേയമാക്കുന്നുണ്ട്. ഇതിനായി യാത്രക്കാരുടെ ശരീര താപനിലയിലെ വ്യത്യാസങ്ങള്‍ വരെ വളരെ ദൂരത്ത് നിന്ന് കണ്ടെത്താന്‍ കഴിയുന്ന അത്യാധുനിക തെര്‍മല്‍ ക്യാമറകളാണ് വിമാനത്താവളത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.