സൗദിയില്‍ നിയമലംഘകരായ വിദേശികള്‍ക്കുള്‍പ്പെടെ എല്ലാവര്ക്കും കൊവിഡ് ചികിത്സ സൗജന്യമായി നല്കാന് സല്മാന് രാജാവ് ഉത്തരവിട്ടു. 154 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സൗദിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1453 ആയി. സൗദിയില്‍ കൊവിഡ് ബാധിച്ച മുഴുവന്‍ ആളുകള്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാന്‍ ഭരണാധികാരി സല്മാന് രാജാവണ് ഉത്തരവിട്ടത്.