രാജ്യത്ത് കൊറോണ വൈറസ് വ്യാപനം വീണ്ടും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, നിയന്ത്രണ നിര്‍ദേശങ്ങളില്‍ ഇളവ് നല്‍കണമെന്ന നിര്‍ദേശം ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നിരാകരിച്ചു. വ്യക്തി ശുചിത്വം കര്‍ശനമായി പാലിക്കണം. രോഗബാധ കൂടുതലുള്ള മേഖലകളില്‍ നിന്നു വരുന്നവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമായും പാലിക്കണം, പരിശോധനാഫലം നെഗറ്റീവ് ആകുന്നതു വരെ അതു തുടരണമെന്നും മെര്‍ക്കല്‍ പറഞ്ഞു.