നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന് ശേഷം ജനങ്ങള്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മാസ്ക് ധരിക്കാതിരിക്കല്‍, പൊതു-സ്വകാര്യ ചടങ്ങുകള്‍ക്കായി സംഘം ചേരുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.