അയ്യായിരം റിയാല്‍ വരെയുള്ള തുകക്ക് എഴുപത്തിയഞ്ച് റിയാല്‍ വരെയാണ് ബാങ്കുകള്‍ക്ക് ഈടാക്കാന്‍ അനുവാദമുള്ളത്. ഓരോ തവണ നടത്തുന്ന ഇടപാടുകള്‍ക്കും ഇത് ബാധകമായിരിക്കും. അയ്യായിരത്തില്‍ കൂടുതലുള്ള തുകക്ക് പിന്‍വലിക്കുന്ന തുകയുടെ മൂന്ന് ശതമാനം ഫീസ് ചുമത്താനും ബാങ്കുകള്‍ക്ക് അനുവാദം നല്കി. എന്നാല്‍ ഫീസ് തുക മുന്നൂറ് റിയാലില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.