പുതിയ പാസില്‍ ജോലി ചെയ്യുന്നത് ഏത് മന്ത്രാലയത്തിന്റെ പരിധിയിലാണോ, അവരുടേയും, ആഭ്യന്തര മന്ത്രാലയത്തിന്റേയും ഒന്നിച്ചുള്ള സീല്‍ പതിച്ച പാസേ സ്വീകരിക്കൂ. പാസില്ലാതെ വാഹനത്തില്‍ എവിടേക്ക് യാത്ര ചെയ്താലും പിടിക്കപ്പെട്ടാല്‍ പതിനായിരം റിയാലാണ് പിഴ. തൊട്ടടുത്ത കടകളില്‍ നിന്നും അവശ്യവസ്തുക്കള്‍ വാങ്ങാന്‍ മാത്രമേ അനുമതിയുണ്ടാകൂ.