നഗരത്തില്‍ സഞ്ചരിക്കാന്‍ ഇനി സൈക്കിളുകള്‍ വാടകക്ക് കിട്ടും. നഗരത്തില്‍ 350 കേന്ദ്രങ്ങളില്‍ സ്മാര്‍ട്ട് സൈക്കിളുകള്‍ ലഭ്യമാക്കാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും കാരീം കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. കാരീം കമ്പനിയുടെ ബൈക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സ്മാര്‍ട്ട് സൈക്കിളുകള്‍ ലഭ്യമാക്കുക. ആദ്യഘട്ടത്തില്‍ 175 കേന്ദ്രങ്ങളില്‍ 1750 സൈക്കിളുകള്‍ ലഭ്യമാക്കാനാണ് കരാര്‍.