ഇന്തോനേഷ്യയിലാണ് സംഭവം. ഓജോള്‍ എന്ന ഓണ്‍ലൈന്‍ ഡെലിവറി ആപ്ലിക്കേഷനില്‍ ജോലി ചെയ്യുന്ന ദാര്‍ട്ടോ എന്നയാളാണ് വീഡിയോയിലുള്ളത്. ഉപഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഓജോളില്‍ നിന്ന് കാത്തിരുന്നു കിട്ടിയ ഒരേയൊരു ഓര്‍ഡര്‍ അനുസരിച്ച് സാധനം വാങ്ങി എത്തിക്കാനായി തുടങ്ങിയപ്പോള്‍ ഉപഭോക്താവ് അത് റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് ഡെലിവറി ജീവനക്കാര്‍ വഴിയിലിരുന്ന് പൊട്ടിക്കരഞ്ഞത്.