സൗദി അറേബ്യയില്‍ നാളെ മുതല്‍ നടപ്പാക്കുന്ന ലെവി ഇളവ് വിദേശ തൊഴിലാളികള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്നും ആശ്രിത ലെവിയില്‍ മാറ്റമുണ്ടാകില്ലെന്നും വ്യവസായ- ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് അറിയിച്ചു. കുടുംബങ്ങളുടെ ലെവിയില്‍ ഇളവുണ്ടാകുമെന്ന തരത്തില്‍ വ്യാപകമായ പ്രചരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടന്നത്.