റീ എന്‍ട്രി വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ആശ്രിത വിസക്കാര്‍ക്ക് രാജ്യത്ത് തിരിച്ചെത്തുന്നതിന് തടസ്സമില്ലെന്ന് പാസ്പോര്‍ട്ട് വിഭാഗം. പുതിയ വിസയില്‍ തിരിച്ചെത്തുന്നതിനാണ് അനുവാദമുണ്ടാകുക. കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ പോയി തിരിച്ചെത്താന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് സൗദി ജവാസാത്തിന്റെ തീരുമാനം.