കസ്റ്റംസ് ജനറല്‍ അതോറിറ്റിയുടെ (ജിഎസി) ലോഗോ ഡിസൈന്‍ ചെയ്യാന്‍ സ്വദേശികള്‍ക്കൊപ്പം പ്രവാസികള്‍ക്കും അവസരം. 18 വയസ്സിനു മുകളില്‍ പ്രായമുള്ള വ്യക്തികള്‍ക്കു പങ്കെടുക്കാം. ഗ്രൂപ്പുകള്‍ക്കോ കമ്പനികള്‍ക്കോ മത്സരത്തില്‍ പ്രവേശനമില്ല. ലോഗോ മല്‍സരത്തില്‍ വിജയിക്കുന്നയാള്‍ക്ക് 50,000 റിയാലാണ് സമ്മാനം.