ഒരു സെന്‍ട്രല്‍ ഇലക്ട്രോണിക് കണ്‍ട്രോളില്‍ അധിഷ്ഠിതമായിട്ടായിരിക്കും സ്മാര്‍ട്ട് പ്ലേറ്റുകളുടെ പ്രവര്‍ത്തനം. വാഹനങ്ങളുടെ നമ്പറുകള്‍ക്ക് പുറമെ വാഹനങ്ങളുടെ ലൈസന്‍സുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ കാലാവധി, ട്രിപ്പുകളുടെയും വാഹനത്തിന്റെയും മറ്റ് വിവരങ്ങള്‍, ഡ്രൈവറുടെ വിവരങ്ങള്‍ തുടങ്ങിയവയൊക്ക ഈ നമ്പര്‍ പ്ലേറ്റില്‍ നിന്ന് അറിയാനാവും. പാര്‍ക്കിങ് സംവിധാനവുമായും ടോള്‍ ഗേറ്റുകളുമായും നമ്പര്‍ പ്ലേറ്റുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടാവും. ഇവ മോഷ്ടിക്കപ്പെടാനും സാധ്യത കുറവായിരിക്കും.