സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള അല്‍ അഹ്സ ആശുപത്രിയിലേക്ക് കണ്‍സള്‍ട്ടന്റ്, സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നോര്‍ക്കാ റൂട്സ് മുഖേന അപേക്ഷ ക്ഷണിച്ചു. എം.ഡി/ എംഎസ്/ എംഡിഎസ് യോഗ്യതയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അനിവാര്യം. ഈ മാസം 26, 27 തിയതികളില്‍ കൊച്ചിയിലും 29, 30 തിയതികളില്‍ ഡല്‍ഹിയിലും സെപ്റ്റംമ്പര്‍ ഒന്ന്, രണ്ട് തിയതികളില്‍ മുംബൈയിലും അഭിമുഖം നടക്കും.