കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പതിനെട്ട് ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം രണ്ടാം പാദം രേഖപ്പെടുത്തിയത്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇതുവരെ 9.38 മില്യണ്‍ യാത്രക്കാരാണ് വിമാനത്താവളം വഴി യാത്ര ചെയ്തത്. വിമാനത്താവളം നിലവില്‍ വന്നതിന് ശേഷം ഏറ്റവും തിരക്കേറിയ ഘട്ടമാണിതെന്ന് അധികൃതര്‍ അറിയിച്ചു.