കൗമാരക്കാരും ലൈസന്‍സില്ലാത്ത വീട്ടമ്മമാരും വാഹനമോടിച്ച് അപകടം വരുത്തുന്ന സാഹചര്യത്തിലാണിത്. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്കും വാഹന ഉടമയ്ക്കുമെതിരെ നടപടി സ്വീകരിക്കും. അപകടങ്ങള്‍ കൂടുന്നതിനാല്‍ നിലവിലുള്ള ശിക്ഷയില്‍ മാറ്റം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 3 മാസം തടവും 5,000 ദിര്‍ഹം പിഴയുമാണ് ഫെഡറല്‍ ട്രാഫിക് നിയമപ്രകാരമുള്ള ശിക്ഷ.