ലഹരി ആസക്തിക്ക് അടിപ്പെടുന്നരെ നിയമങ്ങള്‍ക്ക് വിധേയമായി ദുബായ് ഇരാദ കേന്ദ്രത്തില്‍ ചികില്‍സിക്കും. 10 വര്‍ഷത്തോളം പുനരധിവാസത്തിന് സൗകര്യമൊരുക്കും. കേന്ദ്രം മുന്നോട്ടുവെക്കുന്ന രോഗാവസ്ഥ അനുഭവപ്പെടുന്നവരെ ഇരാദയില്‍ എത്തിക്കാം. പബ്ലിക് പ്രോസിക്യൂഷന്, മറ്റ് ജുഡീഷ്യല്‍ സംവിധാനങ്ങള്‍ എന്നിവയുടെ നിര്‍ദേശപ്രകാരം ഇവിടെ പുനരധിവാസവും ചികില്‍സയും ഉറപ്പാക്കും.