വിമാനക്കമ്പനികള്‍ ഉള്‍പ്പെടെയുള്ളവയുമായി സഹകരിച്ച് യാത്ര സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് ദുബായ് എയര്‍പോര്‍ട്ട്സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്ര പുറപ്പെടുംമുന്‍പ് ടെര്‍മിനല്‍ ഏതാണെന്ന് ഉറപ്പുവരുത്തണം. വിമാനങ്ങളുടെ തല്‍സ്ഥിതി വെബ്സൈറ്റുകള്‍ വഴി പരിശോധിക്കാം. ചെക്ക് ഇന്‍ ചെയ്യാനായി മൂന്ന് മണിക്കൂറെങ്കിലും നേരത്തെ എത്തണം.