പദ്ധതി നടപ്പിലാകുന്നതോടെ വാഹനങ്ങളുടെ തൂക്കം പരിശോധിക്കുന്ന ‘മീസാന്‍’, പഞ്ചര്‍ കടകള്‍, സ്പെയര്‍ പാര്‍ട്സ് കടകള്‍, വര്ക്ഷോപ്പുകള് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനം നിര്‍ബന്ധമാകും. പദ്ധതി നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.