സൈക്കിള്‍ ലെയിനുകളിലും റോഡുകളിലും ഇവ ഉപയോഗിക്കുന്നത് നിയമപരമാക്കുന്ന കാര്യത്തില്‍ കണ്‍സല്‍ട്ടേഷന്‍ ആരംഭിക്കും. സിറ്റികളില്‍ ഇ-സ്‌കൂട്ടറിന്റെ ട്രയല്‍ നടത്താനും വിജയകരമെങ്കില്‍ മറ്റിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കാനുമാണ് കണ്‍സള്‍ട്ടേഷന്‍ പദ്ധതിയിടുന്നത്. ഇ- സ്‌കൂട്ടറുകള്‍ സാധാരണ സൈക്കിളുകള്‍ക്ക് തുല്യമായി പരിഗണിക്കണമെന്നാണ് ഇതിലെ നിര്‍ദ്ദേശം. നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രൈവറ്റ് ലാന്‍ഡില്‍ മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ.
മണിക്കൂറില്‍ 15 മുതല്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ പോകാവൂ എന്ന് ഗതാഗത വിഭാഗമായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) വ്യക്തമാക്കി. വാടകയ്ക്ക് നല്കുന്ന കമ്പനിക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. നഗരത്തില്‍ ഇ-സ്കൂട്ടറില്‍ ജനങ്ങള്‍ യാത്ര ചെയ്തിരുന്നുവെങ്കിലും അംഗീകാരം നല്‍കുന്നത് ഇപ്പോഴാണ്.