എമിറേറ്റ്സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി, അബുദാബി പോലീസ് എന്നിവരുമായി സഹകരിച്ചാണ് ട്രാ ഇ-കോള്‍ സംവിധാനം വികസിപ്പിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ വാഹനത്തിനുള്ളിലെ യാത്രക്കാരുടെ എണ്ണം, വാഹനം എവിടെയാണ്, ഇന്ധനം എത്രയുണ്ട് തുടങ്ങി എല്ലാത്തരം വിവരങ്ങളും ഇ-കോള്‍ വഴി എമര്‍ജന്‍സി കേന്ദ്രത്തില്‍ എത്തുമെന്ന് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു.