പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറക്കുന്നതിനുമായി ദീവ നല്‍കിവരുന്ന സൗജന്യ സേവനം ദീര്‍ഘിപ്പിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സൗജന്യമായി ചാര്‍ജ് ചെയ്യാനുള്ള ദീവയുടെ സേവനം 2021 ഡിസംബര്‍ 31 വരെയാണ് നീട്ടിയത്. 2017ല്‍ ആരംഭിച്ച സേവനം ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ തീരാനിരിക്കെയാണ് ദീവ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.