അപകടമുണ്ടായാലുടന്‍ വാഹനത്തിലെ ഐ.വി.എസ് സിസ്റ്റം മുഖേനെ പൊലീസ് സ്റ്റേഷനിലേക്ക് അപായ സൈറന്‍ എത്തും. അപകടം നടന്ന സ്ഥലം, സമയം, യാത്രക്കാരുടെ എണ്ണം, വാഹനം മറിഞ്ഞുവോ എന്നതടക്കം സ്ഥിതിവിവരങ്ങള്‍ എന്നിവയെല്ലാം പൊലീസിലെത്തും. ചെറുതും വലുതുമായ എല്ലാ വാഹനങ്ങളിലും ഇവ സ്ഥാപിക്കാനാണ് പദ്ധതി. കാറുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.