അഞ്ച് ഘട്ടങ്ങളായുള്ള സ്വദേശിവത്കരണ പദ്ധതിയാണ് ദുബായില്‍ നടപ്പാക്കുന്നത്. തൊഴില്‍ വിപണി പരിശോധിച്ച് തൊഴില്‍ സാധ്യതകളും അവസരങ്ങളും തിരിച്ചറിയുന്നതാണ് അദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ ഇതിനനുസൃതമായ വിദ്യാഭ്യാസത്തിനും അഭിരുചി പരിശീലനത്തിനും ഊന്നല്‍ നല്‍കും. തൊഴില്‍ പദ്ധതികള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് ശേഷം നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കുകയുമാണ് പദ്ധതിയുടെ അവസാന ഘട്ടം. 12 വ്യത്യസ്ഥ മേഖലകളിലാണ് നിലവില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.