എന്‍ജിനീയര്‍മാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിയേഴ്സിന്റെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് എന്‍ജിനീയറിങ് തസ്തികയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ യോഗ്യതാ സട്ടിഫിക്കറ്റുകള്‍ അധികൃതര്‍ പരിശോധിച്ചു തുടങ്ങിയത്. ഇത്തരത്തില്‍ 2018 മാര്‍ച്ച മുതല്‍ നടത്തിയ പരിശോധനയിലാണ് കെ.എസ്.ഇയുടെ അക്രഡിറ്റേഷന് മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാത്ത പതിനൊന്നായിരത്തോളം എന്‍ജിനീയര്‍മാരെ അയോഗ്യരാക്കിയത്.