ഖിദ്ദിയ്യ എന്ന് പേരിട്ട വിനോദ നഗരി, റിയാദിലെ എഡ്ജ് ഓഫ് ദി വേള്‍ഡിന് താഴെയാണ് ഒരുങ്ങുന്നത്. 334 ചതുരശ്ര കിലോമീറ്ററിലാണ് വിനോദ നഗരം. ആദ്യ ഘട്ടം പൂര്‍ത്തിയാക്കി 2023ല്‍ തുറക്കും. അന്ന് തന്നെ ലോകത്തിലെ ഏറ്റവും വേഗമേറിയ റോളര്‍ കോസ്റ്റര്‍, ഏറ്റവും ഉയരത്തിലുള്ള ഡ്രോപ് ടവര്‍, ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്ക് എന്നിവ രാജ്യത്തിന് സമര്‍പ്പിക്കും.