ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ഇറാന്റെ വ്യോമപാതകള്‍ ഒഴിവാക്കി പകരം മറ്റ് വ്യോമപാതകള്‍ ഉപയോഗിക്കാനാണ് ഇത്തിഹാദിന്റെ തീരുമാനം. ഇത് മേഖലയിലെ മറ്റ് വ്യോമപാതകളില്‍ തിരക്കേറാന്‍ കാരണമാകുമെന്നതിനാല്‍ അബുദാബിയിലേക്ക് വരുന്നതും അവിടെ നിന്ന് പുറപ്പെടുന്നതുമായുള്ള വിമാനങ്ങള്‍ വൈകാനാണ് സാധ്യത. ചില റൂട്ടുകളില്‍ യാത്രാ സമയം കൂടും.