സമൂഹ മാധ്യമങ്ങളിലൂടെ ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിച്ച പ്രവാസിക്ക് 10 വര്‍ഷം തടവും 20 ലക്ഷം ദിര്‍ഹം പിഴയും. അബൂദബി അപ്പീല്‍ കോടതിയാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഫിലിപ്പിന്‍സില്‍ നിന്നുള്ള 30കാരനാണ് ശിക്ഷ ലഭിച്ചത്. തടവുശിക്ഷാ കാലാവധി പൂര്‍ത്തീകരിച്ചാലുടന്‍ ഇയാളെ നാടുകടത്താന്‍ വിധിയുണ്ട്.