ലോകത്തിലെ പ്രധാന നഗരങ്ങളെ ജീവിത ചെലവിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കുമ്പോള്‍ അതില്‍ തന്നെ ആദ്യ 50നുള്ളിലാണ് ദുബായിയുടെയും അബുദാബിയുടെയും സ്ഥാനം. ഈ പട്ടികയില്‍ നേരത്തെ 49-ാം സ്ഥാനത്തുണ്ടായിരുന്ന ദുബായ് 39-ാം സ്ഥാനത്തും 54-ാം സ്ഥാനത്തുണ്ടായിരുന്ന അബുദാബി 40-ാം സ്ഥാനത്തുമാണ് ഈ വര്‍ഷം. തൊട്ടുപിന്നില്‍ ദോഹ, മനാമ, മസ്കത്ത്, റിയാദ്, കുവൈത്ത് സിറ്റി, ജിദ്ദ എന്നീ നഗരങ്ങളാണ്.