പ്രവാസികള്‍ക്ക് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഒമാന്‍ വിടാന്‍ അവസരം ലഭിക്കുക.നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായുള്ള രജിസ്ട്രേഷന് നടപടികള്‍ക്കായി നവംബര്‍ 15ന് വെബ്സൈറ്റ് തുറക്കുമെന്നും ഒമാന്‍ തൊഴില്‍ വകുപ്പ് വ്യക്തമാക്കി.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദേശികളുടെ ഇഖാമ കാലാവധിയും വിസിറ്റ് വിസ കാലാവധിയും രണ്ടു തവണ നീട്ടിനല്‍കിയിരുന്നു. വിമാനസര്‍വീസ് ഇല്ലാത്തതിനാല്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി ആയിരുന്നു നടപടി. കാലാവധി കഴിയുന്ന എല്ലാവിഭാഗം വിസകള്‍ക്കും പ്രത്യേക അപേക്ഷ ഒന്നുമില്ലാതെ ആഗസ്റ്റ് 31 വരെ സ്വാഭാവിക എക്സ്റ്റന്‍ഷന്‍ നല്‍കുകയായിരുന്നു.