കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ഫ്യൂ സമയമാറ്റം ഉള്‍പ്പെടെ സുപ്രധാന തീരുമാനങ്ങളുമായി കുവൈത്ത്. ഏപ്രില്‍ 26 വരെ അനുവദിച്ച പൊതു അവധി റമദാന് കഴിയുന്നത് വരെ തുടരും. മെയ് 28 വരെയാണ് അവധി നീട്ടിയത്. വാരാന്ത്യ അവധികള്‍ കൂടി കഴിഞ്ഞു മെയ് 31 മുതലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക.