വിസ കഴിഞ്ഞവര്‍ക്ക് മൂന്നു മാസത്തേക്ക് കാലാവധി നീട്ടി നല്‍കുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയാണ് എക്സ്റ്റെന്ഷന് അനുവദിച്ചത്. സന്ദര്‍ശക വിസയില്‍ എത്തിയവര്‍ക്കും ആനുകൂല്യം ലഭിക്കും. പ്രത്യേക അപേക്ഷ നല്‍കാതെ സ്വാഭാവികമായി തന്നെ വിസ കാലാവധി മെയ് 31 വരെ ആക്കും.