സൗത്ത് ഓസ്ട്രേലിയന്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന തരത്തില്‍ മികച്ച സംഭാവനകള്‍ നല്കിയ 125 വനിതകളുടെ പട്ടികയില്‍ ഇടം നേടി മലയാളി അസോസിയേറ്റ് പ്രൊഫസര്‍ ഡോ മരിയ പറപ്പിള്ളി. ഭൗതിക ശാസ്ത്രത്തിലെ സംഭാവനകള്‍ പരിഗണിച്ച് ദി അഡ്വടൈസര്‍ പത്രം തെരഞ്ഞെടുത്ത 125 വനിതകളുടെ പട്ടികയിലാണ് മലയാളിയായ ഡോ മരിയ പറപ്പിള്ളി ഇടം നേടിയത്.