വായ്പകളുടെയും ഇന്‍ഷുറന്‍സ് പോളിസികളുടെയും പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോരിറ്റി (ഡി.എഫ്.എസ്.എ) ജാഗ്രതാ നിര്‍ദേശം നല്കി. സ്കിയോ മൈക്രോ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് (Skyo Microfinance Bank Limited) എന്ന വ്യാജ ബാങ്കിന്റെ പേരില്‍ തട്ടിപ്പുകള്‍ക്കുള്ള ശ്രമം നടക്കുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്.