ഫാമിലി ടാക്സികളില്‍ ഫാമിലിയില്ലാതെ പുരുഷന്മാര് മാത്രം യാത്ര ചെയ്താല്‍ ടാക്സി സ്ഥാപനത്തിന് മേല്‍ 1000 റിയാല്‍ പിഴ ചുമത്തും. ടാക്സിക്കുള്ളില്‍ ഡ്രൈവര്‍ പുകവലിക്കുക, യാത്രക്കാര്‍ക്ക് പുകവലിക്കാന്‍ അനുവാദം നല്‍കുക, പൊതു മര്യാദകള്‍ പാലിക്കാതിരിക്കുക, വസ്ത്രധാരണത്തിനും വൃത്തിക്കും ആവശ്യമായ പരിഗണന നല്‍കാതിരിക്കുക, ഭിന്നശേഷിക്കാരായ യാത്രക്കാരെ സഹായിക്കാതിരിക്കുക, യാത്രക്കാര്‍ കൂടെയില്ലാതെ സാധനങ്ങള്‍ മാത്രം കയറ്റുക എന്നീ കുറ്റങ്ങള്‍ക്ക് 500 റിയാലാണ് പിഴ ചുമത്തുക.