അബൂദബിയില്‍ പുതിയ രണ്ട് ഫീല്‍ഡ് ആശുപത്രികളും, ദുബായില്‍ മറ്റൊരു ആശുപത്രിയുമാണ് അബൂദബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി അഥവാ സെഹയുടെ നേതൃത്വത്തില്‍ സജ്ജമാക്കുന്നത്. അബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ഹൂമാനിറ്റേറിയന്‍ സിറ്റിയില്‍ നിര്‍മിക്കുന്ന ആശുപത്രിയില്‍ 1200 കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാം. 200 ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സൗകര്യവും ഇവിടെയുണ്ടാകും. മേയ് ആദ്യവാരം ഈ ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കും.