സാധാരണ രീതിയില്‍ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ട ആര്‍ക്കും അവര്‍ക്കെതിരെ മറ്റു പ്രശ്നങ്ങളില്ലെങ്കില്‍ പുതിയ വീസയില്‍ മടങ്ങി വരാന്‍ നിയമ തടസ്സങ്ങളൊന്നുമില്ലെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) വ്യക്തമാക്കി. ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോകുന്ന വിദേശിക്ക് മൂന്നു വര്‍ഷത്തേയ്ക്ക് രാജ്യത്ത് പ്രവേശിക്കാനാവില്ലെന്ന പ്രചാരണം തെറ്റാണെന്ന് ജവാസാത്ത് വ്യക്തമാക്കി.