കൊവിഡ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് ഒമാനിലെ മൂന്ന് ഗവര്‍ണറേറ്ററുകളിലെ മത്സ്യവിപണന കേന്ദ്രങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്ററുകളിലെ എല്ലാ മത്സ്യവിപണന കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനാണ് ഒമാന്‍ കൃഷി- മത്സ്യബന്ധന മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
മത്സ്യ മാര്ക്കറ്റിലൊരുക്കുന്ന ഇലക്ട്രോണിക് സ്ക്രീന്‍ വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഇത് സാധ്യമാക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. പ്രാദേശിക ഇനങ്ങളുടെയും ഇറക്കുമതി ഇനങ്ങളുടെയും വിലനിലവാരം, മല്‍സ്യ ലേലം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഇലക്ട്രോണിക് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ഇതിനായി ശര്‍ഖ് മാര്‍ക്കറ്റില്‍ സ്ക്രീന്‍ സഥാപിച്ചു കഴിഞ്ഞു.