നവംബര്‍ ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ മാത്രമേ മല്സ്യകൂട്ടങ്ങളെ വളഞ്ഞിട്ട് പിടിക്കുന്ന എന്സര്ക്കിളിങ് വലകള്‍ കടലില്‍ ഉപയോഗിക്കാന്‍ പാടുള്ളു. അതും മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത മല്‍സ്യതൊഴിലാളികള്‍ക്കും സ്പീഡ് ബോട്ടുകള്‍ക്കും മാത്രമേ ഇവ ഉപയോഗിക്കാന്‍ അനുമതി നല്‍കൂ. അടക്കം കൊല്ലി, റിങ് സീ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇത്തരം വലകള്‍ക്ക് 1,100 മീറ്റര്‍ മാത്രമേ നീളം പാടുള്ളു. വീതി പടിഞ്ഞാറന്‍ തീരത്ത് 20 മീറ്ററും കിഴക്കന്‍ തീരത്ത് 28 മീറ്ററും ആകാം.