പൊലീസുകാരില്ലാതെ തന്നെ സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനായിരിക്കും കടലില്‍ നിര്‍മിക്കുക. ദുബായിയുടെ കൃത്രിമ ദ്വീപുകളിലൊന്നായ ദുബായ് വേള്‍ഡ് ഐലന്റിന്റെ സമീപത്തായിരിക്കും കടലില്‍ പൊങ്ങി കിടക്കുന്ന പൊലീസ് സ്റ്റേഷന് നിര്‍മിക്കുക. ദുബായില്‍ പുരോഗമിക്കുന്ന ജിടെക്സ് സാങ്കേതിക വാരത്തിലാണ് ദുബായ് പൊലീസ് ആദ്യ ഫ്ലോട്ടിങ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന് പ്രഖ്യാപിച്ചത്.