ചൊവ്വാഴ്ച മുതല്‍ അടുത്ത ശനിയാഴ്ച വരെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും താപനില പൂജ്യത്തില്‍ താഴെയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. രാജ്യത്തെ മിക്ക വടക്കന്‍ പ്രദേശങ്ങളിലും കടുത്ത മൂടല്‍ മഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ -4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.