കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ അനുഭവപ്പെടുന്ന തടവുകാരുടെ ബാഹുല്യമാണ് പുതിയ നീക്കത്തിന് പിന്നില്‍. ആവശ്യമുള്ള ഘട്ടത്തില്‍ തടവുകാര്‍ തിരിച്ചുവരുമെന്ന ഉറപ്പ് ബന്ധപ്പെട്ട രാജ്യങ്ങള്‍ നല്‍കണമെന്ന വ്യവസ്ഥയോടെയാണ് ഇന്ത്യ, ഇറാന്, ഈജിപ്ത്, പാകിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളോട് കുവൈത്ത് സഹകരണം തേടിയത്. തടവുകാരെ കൈമാറാന്‍ നേരത്തെ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലാണിവ.