തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കിയതായി അബുദാബി. രേഖകള്‍ ഇല്ലാത്തവര്‍ക്കു വരെ പരിശോധനാ സൗകര്യം ഒരുക്കുമെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കാണ് പരിഗണനയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മുസഫയിലെ ക്ലിനിക്കില്‍ രോഗ പരിശോധനയ്ക്കും മുന്‍കരുതല്‍ നടപടിക്കും പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.